ജീവ-സ്പന്ദനം തേടുന്നത് ......


നാം ഭൂമിയില്‍ പിറവിയെടുക്കുമ്പോള്‍
നമ്മുടെ ആയുസ്സിന്‍റെ നിമിഷസൂചികള്‍
താഴോട്ട്തിരിയാന്‍ തുടങ്ങുന്നു. ദുര്‍ബലരായ
നമ്മുടെ ഓരോ നിമിഷങ്ങളും
അല്ലാഹുവിന്‍റെപരിപൂര്‍ണ
നിയന്ത്രണത്തിലാണ്.
ജീവനാഡിയാല്‍ ബന്ധിക്കപ്പെട്ട ഈ
കാണാചെരടിന്‍റെ മേലെ നിന്ന് തെറ്റുകള്‍
ചെയ്തു കൂട്ടുമ്പോള്‍ വിധിയില്‍ പൊതിഞ്ഞ
പരമ നഷ്ടത്തിന്‍റെ നൂലാമാലകള്‍ നമ്മെ
പതുക്കെ വരിഞ്ഞു മുറുക്കുന്നുണ്ടാകും.
പൈശാചിക ചിന്തകള്‍ തിങ്ങിനിറഞ്ഞ
ആനന്ദ വേളകളിലും ജീവിതത്തിന്‍റെ
കെട്ടുപാടുകള്‍ കൂട്ടി തൊട്ട് തീ പാറുന്ന
സങ്കീര്‍ണ രംഗങ്ങളും നേരിടേണ്ടി
വരുമ്പോള്‍ നാം അല്ലാഹുവിന്‍റെ
ഇഷ്ടങ്ങള്‍ക്കൊപ്പം
(മാര്‍ഗനിര്‍ദേശങ്ങള്‍ക്കൊപ്പം)
നിലകൊള്ളണമെന്നാണ്തേട്ടം.എന്തൊക്കെ
ചെയ്തു കൂട്ടുമെന്നു നമ്മെക്കാള്‍ മുന്‍പേ
അറിയുന്ന ഉടയോന്‍ ,നന്മയും തിന്മയും
വേര്‍തിരിക്കേണ്ട ജീവിത നിമിഷങ്ങള്‍ നല്‍കി
എന്നിട്ട് നാംഏതൊന്നിലാണ് നിലകൊണ്ടതെന്നു
ഇവിടെയും മരണാനാന്തര ജീവിതത്തിലും
നമ്മെ ബോധ്യപ്പെടുത്തുകയാണ് ഈ
തല്കാല ദുനിയാവിലൂടെ.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സ്വന്തം ആത്മാവിനെ ആരാണ് പരിശുദ്ധ മാക്കുന്നത്, ആരാണ് അതിനെ കളങ്ക പ്പെടുത്തുന്നതെന്നു പരീക്ഷിച്ചറിയാനുള്ള
താല്‍ക്കാലിക ജിവിത വേളയാണ് ഈ പദാര്‍ത്ഥ ലോകം .
പിന്നെ മരണവും
മരണാനാന്തര ജീവിതത്തില്‍ വിചാരണയും
രക്ഷയും ശിക്ഷയുമാണ് .. നന്മ ചെയ്തവര്‍ക്ക് സ്വര്‍ഗവും തിന്മ ചെയ്തവര്‍ക്ക് നരകവുമാണ് പ്രതിഫലം .സകല ചരാചരങ്ങള്‍ക്കും കാരുണ്യം ചൊരിഞ്ഞു കൊണ്ടിരിക്കുന്ന ലോകരക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിച്ചവരുടെ ,അംഗീകരിച്ച വരുടെ നന്മയെ മരണാനന്തര ജീവിതത്തില്‍
പ്രസക്തിയുള്ളൂ താനും .

... ഏകദൈവവിശ്വാസം
അവഗണിച്ചവരും പ്രവാചകന്‍റെ ചര്യയെ
അറിയാന്‍ ശ്രമിക്കാത്തവരും അന്ത്യദിനത്തെ
നിഷേധിച്ച് തള്ളിയവരും അല്ലാത്തവരുമായ
മനുഷ്യസമൂഹം വിചാരണനാളില്‍
ലോകരക്ഷിതാവിന്‍റെ മുന്നിലേക്ക്‌ വരാന്‍
വിധിക്കപ്പെട്ടവരാണ്.
ദ്രവ്യ പ്രപഞ്ചത്തിന്റെ കണിശമായ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക് എത്തിനോക്കുവാനോ പറയുവാനോ മനുഷ്യന്റെ കയ്യിലുള്ള ശാസ്ത്രസാങ്കേതിക കോപ്പുകള്‍ക്ക് കെല്‍പ്പില്ല. സ്ഥല കാല നൈര്യന്ത്യരത്തിനും
പരമാണുവിന്റെ ഇട്ടാവട്ടത്തിനു മേലും തളക്കപ്പെട്ട മനുഷ്യ സ്വാതന്ത്രത്തില്‍ നിന്നുകൊണ്ട്, എന്താണ് പദാര്‍ത്ഥതീത ലോകം? ഈ ലോകങ്ങളുടെ സ്രാഷ്ടാവ്‌ ആരാണ്? എന്താണ് ഈ ദുനിയാവിലെ ജീവിത ലക്‌ഷ്യം?, ജീവന്‍,
മരണം, മരണാനാന്തരജീവിതം എന്നതിനെ കുറിച്ചൊന്നും പറയാന്‍ ലോകാവസാനം വരെ മനുഷ്യനാവില്ല. അത് പടച്ചവന്‍ മനുഷ്യന് അറിയിച്ചു തന്നത് പ്രവാചകനിലൂടെയും വേദഗ്രന്ഥത്തിലൂടെയുമാണ്.

ആരാണ് തന്നെ പടച്ച
തെന്നും മരണാനാന്തരം എന്താണ് മനുഷ്യന്‍റെ
അവസ്ഥയെന്നും മനുഷ്യന് പറഞ്ഞു തരുന്ന
ഇന്ന് ലോകത്ത്‌ ലഭ്യമായ കിടയറ്റ
മാര്‍ഗരേഖകള്‍വിശുദ്ധഖുര്‍ആനും
നബിചര്യയുമാണ്‌ .ഈ തല്കാലദുനി
യാവി ന്‍റെ വര്‍ണപകിട്ടില്‍ കടിച്ച് തൂങ്ങി
തൃപ്തിപെടാന്‍ കൂട്ടാകാത്ത മനുഷ്യ മനസ്
പടച്ചവന്‍റെ മാര്‍ഗനിര്‍ദേശങ്ങളും അവന്‍
വാഗ്ദാനംചെയ്ത സ്വര്‍ഗവുമാണ് തേടുന്നത്..
അതാണ്‌ നമ്മുടെ ജീവിത ലക്‌ഷ്യം .
അവസാന വേദഗ്രന്ഥമായ വിശുദ്ധ ഖുർആനും
അന്ത്യപ്രവാചകനായ മുഹമ്മദ്‌
നബി(സ)യുടെ ചര്യയും പഠിക്കുക ...
പഠിക്കാന്‍ പ്രേരിപ്പിക്കുക .....




നമ്മൂടെ ശേഷിച്ചജീവിതത്തിന്‍റെ ആദ്യദിവസമാണ് ഇന്ന്.മരണാനാന്തര ജീവിതത്തെ കുറിച്ച് കൂടുതല്‍ പഠിക്കുക....ഖുര്‍ആന്‍ (പരിഭാഷയോടെ) പഠിക്കുക;
മുഹമ്മദ്‌ നബി(സ)യുടെ ചര്യയും.